സൗദിയില്‍ ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് മരിച്ചു

ദമാം- കോഴിക്കോട് ഉണ്ണിക്കുളം (പൂനൂര്‍) കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26 ) ന്യുമോണിയ ബാധിച്ചു ദമാമില്‍ മരിച്ചു. ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സൈല്‍സ്മന്‍ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം ദമാമില്‍ ജോലി ആവശ്യാര്‍ത്ഥം എത്തിയതായിരുന്നു. മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു മരണം. നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്ന ബാസിത്ത് ഒരു വര്‍ഷം മുന്‍പാണ് സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ ദമാമില്‍ എത്തിയിട്ടുണ്ട്. മാതാവ് റംല, സഹോദരിമാര്‍ റബീയത്ത്, റംസീന

 

Latest News