Sorry, you need to enable JavaScript to visit this website.

VIDEO - പുള്ളാവൂരിലെ സാലിം അല്‍ദോസരിയുടെ കട്ടൗട്ട് ഏറ്റെടുത്ത് സൗദി മാധ്യമങ്ങള്‍; വീഡിയോ കാണാം 

ജിദ്ദ- പുള്ളാവൂരില്‍ സ്ഥാപിച്ച സൗദി താരം സാലിം അല്‍ദോസരിയുടെ കട്ടൗട്ട് ഏറ്റെടുത്ത് സൗദി മാധ്യമങ്ങളും. സൗദി ദേശീയ ടീമിന് ഇന്ത്യയിലും ആരാധാകരുണ്ടെന്ന അടിക്കുറിപ്പോടെയാണ് ദോസരിയുടെ കട്ടൗട്ടും വീഡിയോയും സൗദി, ഗള്‍ഫ് മാധ്യമങ്ങള്‍ നല്‍കുന്നു. 

ഖത്തര്‍ ലോകകപ്പ് ഫുട്ബാളില്‍ അര്‍ജന്റീനയുടെ കണ്ണീര്‍ വീഴ്ത്തിയതിനു പിന്നാലെയാണ് സൗദി അറേബ്യയുടെ വിജയമാഘോഷിച്ച് പുള്ളാവൂരില്‍ പുതിയ കട്ടൗട്ട് ഉയര്‍ന്നത്.  53ാം മിനുട്ടില്‍ രണ്ടാമത്തെ ഗോളിലൂടെ അര്‍ജന്റീനയുടെ ആണിയടിച്ച് സൗദിക്ക് ആധികാരിക ജയം ഉറപ്പാക്കിയ താരമാണ് ഈ മിഡ്ഫീല്‍ഡര്‍.  പുള്ളാവൂര്‍ പുഴയോട് ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് സാലിം അല്‍ദോസരിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഖത്തറിലും സൗദിയിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികളുടെ നേതൃത്വത്തിലുള്ള സൗദി ഫാന്‍ ആണ് 30 അടി ഉയരത്തില്‍ കട്ടൗട്ട് സ്ഥാപിച്ചത്.

 

Tags

Latest News