Sorry, you need to enable JavaScript to visit this website.

പൊന്നാനിയില്‍ കണ്ട അപൂര്‍വ നിര്‍മിതി;വിശദീകരണവുമായി പുരാവസ്തു വകുപ്പ്

പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ കണ്ടെത്തിയ അപൂര്‍വ നിര്‍മിതി.

പൊന്നാനി-പൊന്നാനി ഹാര്‍ബറിനു സമീപം കാന നിര്‍മാണത്തിനിടെ അപൂര്‍വ നിര്‍മിതി  കണ്ടെത്തിയ സംഭവത്തില്‍ നിര്‍മിതി കെട്ടിടത്തിന്റെ അടിത്തറയെന്നു പുരാവസ്തു വകുപ്പ്. കര്‍മപാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണത്തിനായി മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച്  കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ടു നിര്‍മിച്ച അടിത്തറയിലെ കമാനം പുറത്തു കണ്ടത്. തുടര്‍ന്നു പി. നന്ദകുമാര്‍ എംഎല്‍എയുടെ  നിര്‍ദേശപ്രകാരം കോഴിക്കോട് പഴശിരാജ മ്യൂസിയം  ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ മേല്‍നോട്ടത്തില്‍ രണ്ടു ഉദ്യോഗസ്ഥരും ആറു തൊഴിലാളികളുമാണ് ഖനനം നടത്തിയത്.  ആദ്യഘട്ടത്തില്‍ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിനു
താഴെ എത്ര ആര്‍ച്ചുകളുണ്ടെന്നു കണ്ടെത്തി. തുടര്‍ന്നു ഒരു ആര്‍ച്ചില്‍ മാത്രം പൂര്‍ണമായും പരിശോധന നടത്തിയതില്‍ നിന്നു കമാനങ്ങള്‍ കെട്ടിടത്തിന്റെ അടിത്തറയുടെ ഭാഗമായി നിര്‍മിച്ചതാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു മീറ്റര്‍ വീതിയിലും രണ്ടു മീറ്ററിലധികം ആഴത്തിലുമുള്ള അഞ്ച് ആര്‍ച്ചുകളാണ് നിര്‍മിച്ചിട്ടുള്ളത്. എട്ടു ദിവസമാണ്് ഖനനം നടത്തിയത്. കണ്ടെത്തിയ വിവരങ്ങള്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്കു കൈമാറും.

 

 

 

 

 

 

Latest News