മഹാരാഷ്ട്ര എടിഎസ് മുന്‍ മേധാവി സ്വയം വെടിവച്ചു മരിച്ചു

മുംബൈ- മഹാരാഷ്ട്ര പേലീസിനു കീഴിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുന്‍ മേധാവിയും ഉന്നത ഐപിഎസ് ഓഫീസറുമായ ഹിമാന്‍ഷു റോയ് മുംബൈയിലെ വീട്ടില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനാരോഗ്യം കാരണം ദീര്‍ഘകാല അവധിയിലായിരുന്നു റോയ്. 2006-ലെ മുംബൈ ഭീകരാക്രമണം, ഐപിഎല്‍ വാതുവയ്പ്പ് തുടങ്ങി പല വമ്പന്‍ കേസുകളുടെയും അന്വേഷണം കൈകാര്യ ചെയ്ത ഓഫീസറാണ് അദ്ദേഹം. 1988 ബാച്ച് ഐപിഎസ ഓഫീസറായ റോയ് മുംബൈ പോലീസ് ജോയിന്റ് കമ്മീഷണറായിരിക്കെയാണ് എടിഎസ് മേധാവിയായി നിയമിതനായത്. നിലവില്‍ എഡിജിപി റാങ്കിലുള്ള ഓഫീസറായിരുന്നു.

Latest News