കൊച്ചി-എറണാകുളം മഞ്ഞുമ്മലില്‍ രണ്ടു വയസ്സുകാരനെ കൊത്തി പരിക്കേല്‍പിച്ച പൂവന്‍കോഴിയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനുപിന്നിലും തലയ്ക്കുമെല്ലാം ഗുരുതരമായി പരിക്കേറ്റുവെന്ന ന്ന പരാതിയിലാണ് ഏലൂര്‍ പോലീസ് കേസെടുത്തത്. കുഞ്ഞിന്റെ മുത്തച്ഛന്‍ നല്‍കിയ പരാതിയില്‍ കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെയാണ് കേസ്. കുഞ്ഞിന്റെ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരനെ പൂവന്‍ കോഴി കൊത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. അയല്‍ വാസിയായ ജലീലിന്റെ വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍കോഴിയാണ് കുഞ്ഞിനെ കൊത്തി പരിക്കേല്‍പിച്ചത്.
കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്‍മാറിയില്ല. മാതാപിതാക്കള്‍ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കോഴിയെ കൂട്ടില്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.