ദല്‍ഹി ജുമാ മസ്ജിദില്‍ പെണ്‍കുട്ടികളുടെ പ്രവേശനം നിരോധിച്ചു, പ്രാര്‍ഥിക്കാന്‍ വരുന്നവര്‍ക്കല്ലെന്ന് വിശദീകരണം

ന്യൂദല്‍ഹി- തലസ്ഥാനത്ത പ്രശസ്തമായ ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് തനിച്ചോ കൂട്ടമായോ പ്രവേശനമില്ലെന്ന് അധികൃതര്‍ നോട്ടീസ് പതിച്ചത് വിവാദമായി. വിവാദത്തിനു പിന്നാലെ പ്രാര്‍ത്ഥന നടത്താന്‍ വരുന്നവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് മസ്ഷാഹി ഇമാം വ്യക്തമാക്കി. പള്ളിയുടെ പിന്തിരിപ്പന്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന വാദവുമായി വനിതാ അവകാശ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
മൂന്ന് പ്രധാന പ്രവേശന കവാടങ്ങളിലാണ് ഏതാനും  ദിവസങ്ങള്‍ക്ക് മുമ്പ് തീയതിയില്ലാത്ത നോട്ടീസുകള്‍ പതിച്ചത്.  എന്നാല്‍ വൈകിയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.
ഇത് സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി. മസ്ജിദ് അധികൃതര്‍ക്ക് നോട്ടീസയക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, പള്ളിയുടെ
 പരിസരത്ത് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
ജുമാ മസ്ജിദ് ഒരു ആരാധനാലയമാണ്, അതിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വന്ന് അവരുടെ കൂട്ടുകാര്‍ക്കായി കാത്തിരിക്കുന്നു. ഈ സ്ഥലം  ഇതുകൊണ്ടാണ് നിയന്ത്രണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട്  പറഞ്ഞു.
ഇത്തരത്തിലുള്ള ഏത് സ്ഥലവും, അത് പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ ആരാധനാലയമാണ്. ആ ആവശ്യത്തിനായി ആര്‍ക്കും വരുന്നതിന് ഒരു നിയന്ത്രണവുമില്ല. ഇന്ന് 20-25 പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം സന്ദര്‍ശിക്കുകയും അവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു- അഹമ്മദ് ബുഖാരി കൂട്ടിച്ചേര്‍ത്തു.
അനുചിതമായ പെരുമാറ്റത്തില്‍' ഏര്‍പ്പെടുന്ന ആളുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാ സ്ത്രീകളുല്ലെന്നും ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേഷന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
ജുമാ മസ്ജിദില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത് തികച്ചും തെറ്റാണെന്ന് ഡിസിഡബ്ല്യു മേധാവി സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പ്രാര്‍ത്ഥിക്കാന്‍  ഒരു പുരുഷന് ഉള്ള അവകാശങ്ങള്‍ സ്ത്രീക്കുമുണ്ടെന്ന് അവര്‍ പറഞ്ഞു.
 ജുമാ മസ്ജിദ് ഇമാമിന് നോട്ടീസ് നല്‍കുകയാണ്. ഈ രീതിയില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിക്കാന്‍ ആര്‍ക്കും അവകാശമില്ല, ഇത് 'ലജ്ജാകരവും നിയമവിരുദ്ധവുമായ' പ്രവൃത്തിയാണെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.

 

Latest News