Sorry, you need to enable JavaScript to visit this website.

ലോകകപ്പ് സംഘടിപ്പിക്കാന്‍ സൗദിക്ക് നീക്കമില്ല - മന്ത്രി

റിയാദ് - 2030 ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാന്‍ സൗദി അറേബ്യക്ക് നീക്കമില്ലെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. 2030 ലെ ലോകകപ്പ് മത്സരം സംഘടിപ്പിക്കാന്‍ സൗദി അറേബ്യ ഓഫറുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. 2027 ഏഷ്യന്‍ കപ്പ്, 2025 വനിതകള്‍ക്കുള്ള ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന് ആവശ്യമായ സ്റ്റേഡിയങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിവരികയാണ്.
അര്‍ജന്റീനക്കെതിരായ വിജയത്തിലൂടെ ലോകത്തെ മുഴുവന്‍ സൗദി അറേബ്യ ഞെട്ടിച്ചു. ലോക നിലവാരത്തിലുള്ള പ്രകടനമാണ് സൗദി ടീം കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടത്തിയ മുഴുവന്‍ ശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും ഫലം ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടതില്‍ താന്‍ സന്തോഷവാനാണ്. സൗദി താരം യാസിര്‍ അല്‍ശഹ്‌റാനിക്ക് മുഖത്ത് പൊട്ടലുണ്ട്. ഓപ്പറേഷന് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന യാസിര്‍ അല്‍ശഹ്‌റാനിയെ താന്‍ സന്ദര്‍ശിച്ചതായും സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞു.

 

Latest News