ദീർഘകാലം സൗദിയിലായിരുന്ന മൂസക്കോയ പാലാട്ട് നിര്യാതനായി

കോഴിക്കോട്- ദീര്‍ഘകാലം സൗദിയിലായിരുന്ന മൂസക്കോയ പാലാട്ട് (87) കുണ്ടുങ്ങല്‍ പള്ളിക്ക് സമീപം മാളിക്കല്‍ റോഡിലെ സി.സി. ഹൗസില്‍ നിര്യാതനായി.
ചന്ദ്രികയുടെ മുന്‍ അസി.എഡിറ്ററായിരുന്നു. ഏറെക്കാലം സൗദി അറേബ്യയിലായിരുന്നു.
ഭാര്യ: പരേതയായ ചെറിയ ചക്കളത്തോപ്പ് ഹലീമ.
മക്കള്‍: സി.സി. അബൂബക്കര്‍ കോയ (അബു  മുന്‍ യുണിവേര്‍സിറ്റി ഫുട്‌ബോള്‍ താരം  റിയാദ്), സി.സി. സലാവുദ്ദീന്‍ (ഖത്തര്‍), സി.സി. ഹസ്സന്‍ (ഹെഡ്മാസ്റ്റര്‍, എം.എം.വി.എച്ച്.എസ്.എസ് പരപ്പില്‍), സലീമ, കദീജ (റിട്ട. അദ്ധ്യാപിക, കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്), റിസ് വാന.
മരുമക്കള്‍: ചെറുവീട് കുഞ്ഞഹമ്മദ്, മൊല്ലാന്റകം ആലിക്കോയ, കാട്ടില്‍ വീട്ടില്‍ കൗലത്ത്, പി.പി. അബീന, സ്രാങ്കിന്റകം സിത്താര, പരേതനായ പി.എന്‍.എം. ഹാഷിം.
സഹോദരങ്ങള്‍: കെ.വി. അബ്ദുറഹിമാന്‍ (കണ്ണുര്‍), പി.പി. ഉമ്മര്‍ ഫാറൂഖ്, കെ.വി. കദീജബി, ബീവി, സൈനബ (കുഞ്ഞ), ഇച്ചാമി, പരേതരായ കെ.വി. മമ്മദ് കോയ ഹാജി,  കെ.വി. ആലിക്കോയ, ആയിശ.
സി.സി. അബ്ദുറഹിമാന്റ സഹോദരി ഭര്‍ത്താവാണ്. മയ്യിത്ത് നമസ്‌ക്കാരം വ്യാഴം ഉച്ചക്ക് 1:00 മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.

 

 

Latest News