വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് സരിത, ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം- തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സോളാര്‍ നായിക സരിത എസ്. നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ലോ പോയ്‌സണ്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. അംഗരക്ഷകരായി നിയമിച്ചവരാണ് ഇത് ചെയ്തതെന്നാണ് സംശയം. പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായും സരിത പറഞ്ഞു.
ഒക്ടോബറിലാണ് പരാതി നല്‍കിയങ്കിലും പ്രാഥമിക വിലയിരുത്തലിന് ശേഷം ഇപ്പോഴാണ് കേസെടുത്തതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

 

Latest News