തിരുവനന്തപുരം- കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവന്‍ തിരിച്ചയച്ചു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണിത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബില്‍ ആയാലും ഓര്‍ഡിനന്‍സ് ആയാലും ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ മാറ്റുന്ന തീരുമാനത്തില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണറും നിലപാടെടുത്തു. തന്നെമാത്രം ലക്ഷ്യമിട്ടുളള നിയമനിര്‍മാണമാണെങ്കില്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കാനുമുളള ഓര്‍ഡിനന്‍സിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്.