Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് കടം കയറി കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്- കടം കയറി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പെരുവെമ്പ് കോവില്‍ക്കളം തെക്കുമുറി പരേതനായ രാമകൃഷ്ണന്റെ മകന്‍ മുരളീധരനാണ് വീടിനു സമീപമുള്ള കളപ്പുരയില്‍ തൂങ്ങിമരിച്ചത്. സ്വന്തമായി ഒമ്പതേക്കര്‍ കൃഷിഭൂമിയുണ്ടായിരുന്ന മുരളീധരന്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് അതെല്ലാം വിറ്റാണ് കടം തീര്‍ത്തത്. ബന്ധുവിന്റെ മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഈ വര്‍ഷം കൃഷിയിറക്കിയിരുന്നു. വായ്പയെടുത്തായിരുന്നു അത്. കൃഷി നഷ്ടത്തിലായതോടെ വലിയ മാനസിക പ്രയാസത്തിലായിരുന്നു. മരണക്കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ അഞ്ചു മണിക്ക് സഹോദരനാണ് മൃതേദഹം ആദ്യം കണ്ടത്. അവിവാഹിതനാണ്.

 

Latest News