Sorry, you need to enable JavaScript to visit this website.

കഥ പറയാനെത്തി നിര്‍മാതാവിനെ വളച്ചു, യുവതിക്കും സംഘത്തിനുമെതിരെ കേസെടുത്തു

കൊച്ചി- പ്രമുഖ സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ പെടുത്തി യുവതിയും അഭിഭാഷകരും അടങ്ങിയ സംഘം പത്ത് ലക്ഷം രൂപ തട്ടിയെടുത്തു. ആലുവ സ്വദേശിനിയായ യുവതിക്കും ഇവരുടെ സഹായികളായി പ്രര്‍ത്തിച്ച അഡ്വ. ബിജു, അഡ്വ. എല്‍ദോ പോള്‍, അഡ്വ. സാജിത്, അഡ്വ. അനീഷ് എന്നിവര്‍ക്കുമെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. നിര്‍മാതാവ് നല്‍കിയ പരാതിയിലാണ് കേസ്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 15നാണ് നിര്‍മാതാവ് യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി നിര്‍മാതാവിന്റെ ഫഌറ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. നിര്‍മാതാവുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അയച്ചു നല്‍കി. പരസ്പരം നടത്തിയ ചാറ്റിംഗിലെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവിടുമെന്ന് പറഞ്ഞാണ് യുവതി പിന്നീട് ഭീഷണിപ്പെടുത്തിയത്. ഇതിനായി ആലുവ സ്വദേശിനി പാലാരിവട്ടത്തെ അഭിഭാഷകരുടെ ഓഫീസിലേക്ക് നിര്‍മാതാവിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ പുറത്തുവിടാതിരിക്കാന്‍ മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. 2022 ഓഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫീസില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാവ് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തിയതോടെ കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്തു. പിന്നീടും പണത്തിനായി ഭീഷണി തുടര്‍ന്നതോടെയാണ് നിര്‍മാതാവ് പോലീസിനെ സമീപിച്ചത്.

 

Latest News