ക്യാപ്റ്റന്‍ വിജയം അനൗണ്‍സ് ചെയ്തു; വിമാനത്തിലെ ആഹ്ലാദം വൈറലായി

ജിദ്ദ - ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക് തിരിച്ച ഫ്‌ളൈ നാസ് വിമാനത്തില്‍ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ആഹ്ലാദം. യാത്രാമധ്യേയാണ് സൗദി ടീമിന്റെ വിജയവാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യം ഉടന്‍ തന്നെ ക്യാപ്റ്റന്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു. അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദി ടീം പരാജയപ്പെടുത്തിയെന്ന അനൗണ്‍സ്‌മെന്റ് വിമാനത്തിനകത്ത് മുഴങ്ങിയതോടെ യാത്രക്കാര്‍ സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. വിമാന ജീവനക്കാരും ഇതില്‍ പങ്കാളികളായി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

 

 

Latest News