Sorry, you need to enable JavaScript to visit this website.

പ്രവാസി വനിതയുടെ ഫോണ്‍ കണ്ടെത്തി; യാത്ര മുടങ്ങില്ല, സൈബര്‍ പോലീസിന് നന്ദി

കോട്ടയം - വീട്ടമ്മയ്ക്ക് യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ട വിദേശ യാത്രാ രേഖകളടങ്ങിയ മൊബൈല്‍ ഫോണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കോട്ടയം സൈബര്‍ പോലീസ് തിരികെ നല്‍കി.കുമ്മനം ഈനാഴം  സ്വദേശിനിയായ വീട്ടമ്മയ്ക്കാണ്   നഷ്ടപ്പെട്ട  മൊബൈല്‍ ഫോണ്‍  കണ്ടെത്തി തിരികെ നല്‍കിയത്. തന്റെ മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടു എന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

തനിക്ക് വ്യാഴാഴ്ച വിദേശത്ത് ജോലിക്ക് പോകേണ്ടതാണെന്നും അതിനുള്ള എല്ലാ രേഖകളും മൊബൈല്‍ ഫോണില്‍ ആണ് ഉള്ളതെന്നും  വീട്ടമ്മ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ മൊബൈല്‍ ഫോണ്‍ ഉടന്‍തന്നെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവി സൈബര്‍ പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കുമരകം ചെങ്ങളം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി. ഫോണ്‍ കളഞ്ഞുകിട്ടിയ വീട്ടമ്മ അത് കൈമാറുകയും ചെയ്തു.

 

Latest News