കാലടി- ടിപ്പര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. മലയാറ്റൂര്‍ നടുവട്ടത്ത് പാണ്ടുപാറ മലയാറ്റൂര്‍ റോഡിലുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ജോസ്പുരം സ്വദേശി ചക്കിച്ചേരി വീട്ടില്‍ മാര്‍ട്ടിന്റെ മകന്‍
ക്രിസ്‌റ്റോ (17)ആണ് മരിച്ചത്. മഞ്ഞപ്ര ഗവ.സ്‌കൂള്‍ പ്‌ളസ് ടു വിദ്യാര്‍ത്ഥിയാണ്.
കൂടെ യാത്ര ചെയ്ത അയ്യമ്പുഴ കോഷ്ണായി ആഷിക് പ്രസാദിന് ( 18) പരിക്കേറ്റു
ആഷിക്കിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തലയിടിച്ച് വീണ ക്രിസ്‌റ്റോ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാലടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ക്രിസ്‌റ്റോയുടെ മാതാവ്: ഷിജി.സഹോദരങ്ങള്‍: ക്രിസ്റ്റി , അലീന.