റിയാദ് - ദക്ഷിണ റിയാദിലെ ഫഌറ്റ് കേന്ദ്രീകരിച്ച് ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ രണ്ടു വിദേശ വനിതകളെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദ് ആരോഗ്യ വകുപ്പ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍, ആരോഗ്യ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമല്ലാത്ത സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്ന നിലക്ക് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ഗര്‍ഭഛിദ്രങ്ങള്‍ നടത്തുകയാണ് ഇവരും ചെയ്തിരുന്നത്. കാലാവധി തീര്‍ന്ന മെഡിക്കല്‍ വസ്തുക്കളും ഗര്‍ഭഛിദ്രത്തിന് സഹായിക്കുന്ന മെഡിക്കല്‍ വസ്തുക്കളും ഉറവിടമറിയാത്ത വസ്തുക്കളും സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തി.
ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് നിയമത്തിലെ 28-ാം വകുപ്പ് ലംഘിച്ച ഇരുവരെയും നിയമ നടപടികള്‍ക്ക് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് നിയമത്തിലെ 28-ാം വകുപ്പ് ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും ഒരുലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.






