ജയ്പൂര്‍- കമിതാക്കളെ തന്റെ മുന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും അതിനിടെ പശയൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത പുരോഹിതന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഭധവി ഗുഡാഹിലെ ഇച്ഛാപൂര്‍ണ ഷെഷ്‌നാഗ് ഭാവ്ജി ക്ഷേത്രത്തിലെ പുരോഹിതനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ എട്ടുവര്‍ഷമായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. ഉദയ്പൂരിലെ കെലാബവാദി വനപ്രദേശത്തായി യുവതിയുടെയും യുവാവിന്റെയും നഗ്‌നമായ മൃതശരീരങ്ങള്‍ കണ്ടെത്തിയ സംഭവത്തിലാണ് പുരോഹിതന്‍ അറസ്റ്റിലായത്. നവംബര്‍ 15നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.
അദ്ധ്യാപകനായ രാഹുല്‍ മീന (30) സോനു കന്‍വര്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ജാതിവ്യത്യാസമായതിനാല്‍ ദുരഭിമാന കൊലയെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ നിഗമനം. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പുരോഹിതന്റെ പങ്ക് വെളിവാകുന്നത്.
കൊല്ലപ്പെട്ട രാഹുലും സോനുവും വിവാഹിതരായിരുന്നു. ഇരുവരുടെയും കുടുംബവും പുരോഹിതനെ പതിവായി സന്ദര്‍ശിക്കുമായിരുന്നു. ഇങ്ങനെയാണ് രാഹുലും സോനുവും കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. സോനുവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് രാഹുല്‍ സ്വന്തം ഭാര്യയുമായി വഴക്കിടുന്നത് പതിവായി. ഇതിന് പിന്നാലെ രാഹുലിന്റെ ഭാര്യ ഭലേഷ് കുമാറിനോട് സഹായമഭ്യര്‍ത്ഥിച്ചു. ഇതിനിടെ സോനുവുമായി പുരോഹിതനും അടുത്തു. ഇക്കാരണത്താന്‍ തന്നെ സോനുവും രാഹുലും തമ്മിലുള്ള ബന്ധം പുരോഹിതന്‍ രാഹുലിന്റെ ഭാര്യയെ അറിയിച്ചു.
ഇതറിഞ്ഞ രാഹുലും സോനുവും വ്യാജ പീഡനക്കേസില്‍ കുടുക്കുമെന്ന് പുരോഹിതനെ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളായി താന്‍ സമ്പാദിച്ച സല്‍പ്പേരും ബഹുമാനവും കളങ്കപ്പെടുമെന്ന് ഭയന്ന ഭലേഷ് കുമാര്‍ ഇരുവര്‍ക്കുമെതിരെ പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടു. ശേഷം ഇയാള്‍ 50 ട്യൂബ് സൂപ്പര്‍ ഗ്‌ളൂ പശ വാങ്ങുകയും ഇതൊരു കുപ്പിയിലാക്കി സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് നവംബര്‍ 15ന് രാഹുലിനെയും സോനുവിനെയും ഒറ്റപ്പെട്ട വനപ്രദേശത്ത് എത്തിച്ച പുരോഹിതന്‍ തനിക്ക് മുന്നില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയായിരുന്ന ഇരുവരുടെയും ശരീരത്തിലേയ്ക്ക് പുരോഹിതന്‍ പശ ഒഴിച്ചു.
പശ വീണതോടെ ഇരുവരുടെയും ശരീരം പരസ്പരം ഒട്ടിപ്പിടിച്ചു. വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങള്‍ക്ക് ഗുരുതരമായി മുറിവേറ്റുവെന്നും വേര്‍പ്പെട്ടുപോയെന്നും പോലീസ് പറയുന്നു.