ബ്ലേഡ് കൊണ്ട് കൈയിലും മാറിലും മുറിവുണ്ടാക്കണം, വിചിത്ര ആവശ്യവുമായി കാമുകന്‍, പോലീസ് പിടികൂടി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ സഹപാഠിയായ ഇരുപത്തിയൊന്നുകാരിയുടെ ശരീരത്തില്‍ തന്റെ പേര് ബ്ലേഡ് കൊണ്ട് എഴുതണമെന്ന് നിര്‍ബന്ധിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇരുപത്തഞ്ചുകാരനായ അവേന്ദ്ര സോന്‍വാലിയാണ് അറസ്റ്റിലായത്. സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ഇരുവരും മാല്‍ ജില്ലയിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇന്റേണ്‍ഷിപ്പ് ചെയ്തുവരികയായിരുന്നു.

യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം അവേന്ദ്ര സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപം യുവതി താമസിക്കുന്ന മുറിയിലെത്തുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ചില അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തു. അടുത്തിടെ യുവതിയുമായി നടത്തിയ വീഡിയോ കോളില്‍ തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ യുവതിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീഡിയോ കോളിലൂടെ യുവതിയുടെ ശരീരത്തില്‍ നിന്ന് ചോര കിനിയുന്നത് കാണിക്കണമെന്നും അവേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഭീഷണിപ്പെടുത്തി യുവതിയെക്കൊണ്ട് ബ്ലേഡ് എടുപ്പിക്കുകയും യുവതിയുടെ കൈയിലും മാറിടത്തിലും മുറിവുണ്ടാക്കി രക്തം കാണിക്കാന്‍ ആവശ്യപ്പെടുകയും അതൊക്കെ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി ലഖ്‌നൗ എ.ഡി.സി.പി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു.

 

Latest News