മലയാളി ദമ്പതികള്‍ പളനിയില്‍ ജീവനൊടുക്കി

പളനി- മലയാളി ദമ്പതികളെ പളനിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഉഷ (44) എന്നിവരെയാണ് തമിഴ്‌നാട് പളനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴ് പേരാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തങ്ങളെ ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്. നാട്ടിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികളെ സഹായിക്കണമെന്നും കുറിപ്പില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ക്ഷേത്രദര്‍ശനത്തിനായി ഇരുവരും പളനിയിലെത്തിയത്.

 

Latest News