സൗദിയില്‍ നിന്നെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

തൊടുപുഴ- സൗദിയില്‍നിന്ന് നാട്ടിലെത്തിയ യുവാവ്  ബൈക്ക് അപകടത്തില്‍ മരിച്ചു. കുമ്പംകല്ല് കണ്ടത്തിന്‍കര സലീമിന്റെ മകന്‍ ഹാഷിമാണ്  (കാച്ചി-39) മരിച്ചത്.  മങ്ങാട്ടുകവല- വെങ്ങല്ലൂര്‍ ബൈപാസില്‍ കാറുമായി ഇടിച്ചായിരുന്നു അപകടം. വെങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ ഹാഷിമിന്റെ തലക്കാണ് പരിക്കേറ്റത്. ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തേക്കും കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
മക്കയില്‍ ജോലി ചെയ്തു വന്ന ഹാഷിം രണ്ട്് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ജിസ്‌ന മക്കയില്‍ നഴ്‌സാണ്  (തട്ടക്കുഴ തൊട്ടിപ്പറമ്പില്‍ കുടുംബാംഗം). മക്കളായ ഇശല്‍ ഫാത്തിമയും ഐദിന്‍ സൈറയും മക്കയില്‍ വിദ്യാര്‍ഥികളാണ്. അപകട വിവരമറിഞ്ഞ് ഭാര്യയും മക്കളും നാട്ടിലെത്തി. തൊടുപുഴ സ്റ്റേഷനിലെ സിപിഒ മാഹിന്‍ സഹോദരനാണ്.
 

 

Latest News