ഐതിഹാസിക വിജയം നേടിയ സൗദി ടീമിന് ഒരു കോടി റിയാല്‍ സമ്മാനം പ്രഖ്യാപിച്ച് വ്യവസായി

റിയാദ് - ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ ഐതിഹാസിക വിജയം നേടിയ സൗദി ടീമിന് ഒരു കോടി റിയാല്‍ സമ്മാനവുമായി പ്രമുഖ സൗദി വ്യവസായി അബ്ദുല്ല അല്‍ഉഥൈം.
അതിനിടെ, സൗദി ഫുട്‌ബോള്‍ ടീമിന്റെ വിജയം മുഴുവന്‍ ഏഷ്യക്കും അഭിമാനവും വലിയ നേട്ടവുമാണെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും ഫിഫ വൈസ് പ്രസിഡന്റുമായ ശൈഖ് സല്‍മാന്‍ അല്‍ഖലീഫ പറഞ്ഞു.  
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ സൗദിയില്‍ ഇന്ന് മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തിരുഗേഹങ്ങളുടെ സേകവന്‍ സല്‍മാന്‍ രാജാവ് അവധി പ്രഖ്യാപിച്ചിരിക്കയാണ്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പൊതുഅവധി നല്‍കാന്‍ രാജാവ് ഉത്തരവിട്ടത്.

 

Latest News