അബഹ - ഖമീസ് മുശൈത്തില്‍ നിയന്ത്രണം വിട്ട് കിണറില്‍ പതിച്ച കാറിന്റെ ഡ്രൈവറെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. കാര്‍ കിണറില്‍ പതിച്ചതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.






