സൗദിയിലെ അല്‍ബാഹയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍ഖുറയില്‍ അപകടത്തില്‍ പെട്ട കാറും ലോറിയും.

അല്‍ബാഹ- സൗദിയിലെ അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍ഖുറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചതായി സൗദി റെഡ് ക്രസന്റ് അറിയിച്ചു. കാര്‍ യാത്രക്കാരാണ് മരിച്ചത്. അപകടത്തെ കുറിച്ച് പുലര്‍ച്ച 12.55 ന് ആണ് അല്‍ബാഹ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ രണ്ടു ആംബുലന്‍സ് സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികര്‍ അന്ത്യശ്വാസം വലിച്ചിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.


 

 

Latest News