ബംഗളൂരു- സ്വകാര്യ കോളേജില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ കൈയോടെ പിടികൂടി. ബംഗളൂരു ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയായ ശുഭം എം.ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പോലീസ് ിടികൂടുകയുമായിരുന്നു.
പെണ്‍കുട്ടികള്‍ ബഹളംവെച്ചതോടെ പ്രതി കോളേജില്‍നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് പെണ്‍കുട്ടികളുടെ 1200ലേറെ സ്വകാര്യചിത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കോളേജിലെ പെണ്‍കുട്ടികളുടേതും സുഹൃത്തുക്കളുടേതും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ മറ്റുദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നു.
പെണ്‍കുട്ടികളുടെ വീടുകളില്‍ രഹസ്യമായി ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഇയാളുടെ പതിവാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ സംഭവങ്ങളില്‍ പിടിക്കപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പ്രതി മറ്റൊരു മൊബൈല്‍ ഫോണ്‍ കൂടി ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. പ്രതിക്ക് ഒരു ഫോണ്‍ കൂടിയുണ്ടെന്നും അതു കണ്ടെത്താനുള്ള ശ്രമിത്തിലാണെന്നും പോലീസ് പറഞ്ഞു.






