ജിദ്ദ- ഖത്തര്‍ ലോകകപ്പിനെ പിടിച്ചുകുലുക്കിയ സൗദി അറേബ്യന്‍ ടീമിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രവാസി യുവാവിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തൃശൂര്‍ സ്വദേശി മധു മണക്കാട്ടിലാണ് ഫേസ് ബുക്കില്‍ സൗദി-അര്‍ജന്റീന മത്സരത്തിന്റെ ഗോള്‍ നില പോലും കൃത്യമായി പ്രവചിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്.
വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ വേള്‍ഡ് കപ്പിലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും. എന്റെ വാക്കുകള്‍ എഴുതിവെച്ചോളൂ.. 2 -1 നും സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും- ഇതായിരുന്നു പ്രവചന പോസ്റ്റ്.
നൂറുകണക്കിന് കമന്റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്.






