Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്‌ളാറ്റുകളിൽ മൊൈബൽ റിപ്പയറിംഗ്: 36 വിദേശികൾ പിടിയിൽ 

റിയാദ് - സൗദി തലസ്ഥാനത്തെ അൽമുർസലാത്ത് ഡിസ്ട്രിക്ടിൽ നടത്തിയ റെയ്ഡിൽ നിയമം ലംഘിച്ച് മൊബൈൽ ഫോൺ റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിച്ച 36 വിദേശികൾ പിടിയിലായി. ഒമ്പതു ഫഌറ്റുകൾ റെയ്ഡ് ചെയ്താണ്  നിയമ ലംഘകരെ അധികൃതർ പിടികൂടിയത്. സൗദിയിൽ മൊബൈൽ ഫോൺ വിൽപന, റിപ്പയറിംഗ് മേഖലയിൽ വിദേശികൾ ജോലി ചെയ്യുന്നത് പൂർണമായും വിലക്കിയിട്ടുണ്ട്. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ആക്‌സസറീസും വിൽപന നടത്തിയ 29 അറബ് വംശജരും കുടുങ്ങി. വാണിജ്യ, നിക്ഷേപ മന്ത്രാലയവും സിവിൽ ഡിഫൻസും മറ്റു സുരക്ഷാ വകുപ്പുകളും റെയ്ഡിൽ പങ്കെടുത്തു. 
46 വ്യാജ മൊബൈൽ ഫോണുകളും വിദേശികളുടെ പക്കൽ കണ്ടെത്തിയ ബിൽ ബുക്കുകളും  വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കട്ടിലിനു താഴെ വസ്ത്രങ്ങൾ സൂക്ഷിച്ച പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ വ്യാജ സൗദി തിരിച്ചറിയൽ രേഖകളും കണ്ടെത്തി. മുർസലാത്ത് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന 100 മൊബൈൽ ഫോൺ കടകളിൽ പരിശോധന നടത്തിയതായി റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഉപമേധാവി അഹ്മദ് അൽമുതവ്വ പറഞ്ഞു. 
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും. തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങളും തീരുമാനങ്ങളും സ്ഥാപന ഉടമകൾ പാലിക്കണം. നിയമ ലംഘനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും റെയ്ഡുകൾ തുടരും. തൊഴിൽ വിപണിയിലെ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് അഹ്മദ് അൽമുതവ്വ ആവശ്യപ്പെട്ടു. 


 

Latest News