Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലാശക്കൊട്ടിനിടെ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസിന്റെ അഴിമതി 'ബോംബ്'

ബംഗളുരു- കർണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച കോൺഗ്രസ് പൊട്ടിച്ച അഴിമതി ബോംബ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. ഖനന അഴിമതിക്കേസ് പ്രതിയും ബി.ജെ.പിക്കു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന നേതാവുമായ ജനാർധന റെഡ്ഡിയുടെ ഉറ്റ സുഹൃത്തും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ബി ശ്രീരാമലു ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്യുന്ന രഹസ്യ വീഡിയോയാണ് കോൺഗ്രസ് പുറത്തു വിട്ടത്. ജനാർധന റെഡ്ഢിക്ക് അനുകൂലമായി വിധി പറയാൻ 100 കോടി രൂപയാണ് ശ്രീരാമലു വാഗ്ദാനം ചെയ്തത്. 2010ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷണൻ വിരമിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് ജനാർധന റെഡ്ഢിയുടെ കമ്പനിക്ക് അനൂകൂലമായി കോടതി വിധി വന്നിരുന്നു. ഈ വിധി കോഴ നൽകി സമ്പാദിച്ചതാണെന്നാണ് ആരോപണം. 
നിലവിൽ ബെല്ലാരി എംപിയും മൊലകൽമുരു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശ്രീരാമലുവും ജസ്റ്റിസ് ബാലകൃഷ്ണന്റെ മരുമകൻ ശ്രീരഞ്ജനും തമ്മിൽ നടന്ന സംഭാഷണമാണ് കോൺഗ്രസ് പുറത്തു വിട്ടത്. 
2010 ജനുവരിക്കും മേയ്ക്കുമിടയിൽ ജനാർധന റെഡ്ഡി, ശ്രീരാമലു, ക്യാപ്റ്റൻ റെഡ്ഡി, സ്വാമിജി, ശ്രീനിജൻ എന്നിവർ പലതവണ കണ്ടിട്ടുണ്ടെന്നും 500 കോടി രൂപയോളം വരുന്ന വൻ കോഴ ഇടപാടിന്റെ ഭാഗമായിരുന്നു ഇതെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ 100 കോടി രൂപ മാത്രമെ നൽകിയുള്ളൂ.

ജനാർധന റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബലാപുരം മൈനിങ് കമ്പനിയുടെ അനധികൃത ഖനനം നിരോധിച്ചു കൊണ്ട് 2009 നവംബറിലാണ് ആന്ധ്രാ പ്രദേശ് സർക്കാർ ഉത്തരവിട്ടത്. ഈ ഉത്തരവ് ആന്ധ്ര പ്രദേശ് ഹൈക്കോടതി 2010 ഫെബ്രുവരിയിൽ റദ്ദാക്കി. ഇതിനെതിരെ ആന്ധ്രാ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു അനുകൂല വിധി സമ്പാദിക്കാൻ ജഡ്ജിമാർക്കു കോഴ നൽകാൻ റെഡ്ഡിയും കൂട്ടരും ശ്രമിച്ചത്. നിരവധി അനധികൃത നീക്കങ്ങൾ ഉണ്ടായിട്ടും സുപ്രിം കോടതി ഇവർക്ക് അനുകൂലമായി എങ്ങനെ വിധിപറഞ്ഞുവെന്നതു പരിശോധിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കർണാടകയെ കൊള്ളയടിച്ച ഈ റെഡ്ഡി സഹോദരന്മാരെയാണ് ബിജെപി വീണ്ടും രംഗത്തിറക്കിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
 

Latest News