വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

ആലുവ-പെരുമ്പാവൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്. ഐരാപുരം സ്വദേശി സുബിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. കൂടാതെ 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.


 

Latest News