കൊച്ചിയില്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടി,  അതിഥി തൊഴിലാളി മരിച്ചു 

കൊച്ചി- ചന്തിരൂരില്‍ മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ബിശ്വജിത്താണ് (27) മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു മരണം.  സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി സുനീശ്വര്‍ സൈക്യ (23)നെ അരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഐസ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

Latest News