Sorry, you need to enable JavaScript to visit this website.

തകര്‍ന്നടിഞ്ഞ് സിയാന്‍ജുര്‍, ഭൂചലനത്തില്‍ മരണം 162

ജക്കാര്‍ത്ത- ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ ഉണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 162 ആയി. സംഭവത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റീജിണല്‍ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ അറിയിച്ചു. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജുറിലാണ് ഭൂചലനം ഉണ്ടായത്.
അതേസമയം, നഗരത്തിലെ ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്നും രോഗികള്‍ ആശുപത്രികള്‍ക്ക് പുറത്ത് ചികിത്സ തേടുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്റോ വ്യക്തമാക്കി.

 

Latest News