റിയാദ് - മയക്കുമരുന്ന് ശേഖരവുമായി സൗദി പൗരനെ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. പ്രതിയുടെ പക്കല്‍ 1,38,000 ലഹരി ഗുളികകളും ഒമ്പതു തോക്കുകളും 625 വെടിയുണ്ടകളും രണ്ടു കത്തികളും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, മയക്കുമരുന്ന് ഗുളികകളുമായി നുഴഞ്ഞുകയറ്റക്കാരായ രണ്ടു എത്യോപ്യക്കാരെ മദീനയില്‍ നിന്ന് പോലീസും അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ 139 ലഹരി ഗുളികകള്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മദീന പോലീസ് അറിയിച്ചു.