ഓഹരി വിപണിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ്; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്- ഓഹരിവിപണിയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി പണം വാങ്ങി തട്ടിപ്പ് നടത്തിയ പോലീസുദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.െക.രവിശങ്കറിനെയാണ് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍.വിശ്വനാഥ് നടപടിയെടുത്തത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, പാലോട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം പോലീസിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണ് എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പാലക്കാട് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് എസ്.പി.ഓഫീസ് അറിയിച്ചു.

 

Latest News