Sorry, you need to enable JavaScript to visit this website.
Monday , November   28, 2022
Monday , November   28, 2022

രാഹുൽ ഗാന്ധിയുടെ  ശാരീരിക ക്ഷമതയും  വലിയ പ്രതീക്ഷയാണ്


ഗോൾ വാൾക്കർ പ്രസംഗിച്ച വേദിയിൽ , ഗോൾ വാൾക്കർ ഉപയോഗിച്ച അതെ വാടക മൈക്രോഫോണിലാണ് നെഹ്‌റു പ്രസംഗിച്ചത്.  സ്റ്റേജിലേക്കുള്ള ഓടികയറ്റം, ഊർജം പ്രവഹിക്കുന്ന അഭിവാദ്യങ്ങൾ ഒക്കെ മതിയായിരുന്നു അന്ന് വോട്ടാകാൻ. ഇന്ന് അത്രയൊന്നും പോരാ. ഇന്ത്യൻ യുവത്വത്തിന്റെ നേതാവാണ് താനെന്നും  രാഹുൽ ഗാന്ധിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതദ്ദേഹത്തിന് സാധിക്കുന്നു.

 

ഭാരത് ജോഡോ യാത്ര  പാലക്കാട്ടെത്തിയപ്പോൾ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് കുടുംബത്തിലെ ഒരു ഇളമുറക്കാരി ( മുൻ ഗവർണർ കെ.ശങ്കരനാരായണന്റെ പുത്രി  അനുപമയുടെ മകൾ പാർവതി )  ഒരു ചോദ്യം ചോദിച്ചിരുന്നു. '' പ്രായം 50 കഴിഞ്ഞല്ലോ, ഇപ്പോഴും യൂത്ത് എന്ന് വിളിക്കുന്നത് എങ്ങിനെയാണ് '' എന്നായിരുന്നു അമ്മ അനുപമ ഞെട്ടിതരിച്ചിരിക്കെ പാർവതിയുടെ  കുസൃതി ചോദ്യം. നന്നായൊന്ന് ചിരിച്ച രാഹുൽ അന്ന് പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു ''  ഞാനെന്നെ സ്വയം അങ്ങിനെ യുവാവെന്ന് വിളിക്കാറില്ലല്ലോ.എന്റെ ജോലി ഇങ്ങിനെയാണ്. നാട്ടുകാർ എന്നെ പലതും വിളിക്കും. അവരുടെ സ്‌നേഹവും പരിഗണനയുമാണത്.അതങ്ങിനെ പോകട്ടെ...'' രാഹുൽ അന്ന് കുഞ്ഞു പാർവതിയോട് ങ്ങിനെ പറഞ്ഞെങ്കിലും രാഹുലിന്റെ ജീവിതം പറഞ്ഞു തരുന്നത് മറ്റൊന്നാണ്. യുവ വൃദ്ധന്മാരുടെ നാട്ടിൽ 50 പിന്നിട്ട രാഹുൽ ഗാന്ധി അത്യസാധരണമായ ബോഡി ഫിറ്റ് നസുമായാണ് ഇന്ത്യയാകെ നടക്കുന്നത്.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ചെയ്യുന്നത് പോലെ ഇത്രധികം   സ്റ്റെപ്പുകൾ തുടർച്ചയായി ചെയ്യുക എന്നത് അധിമാർക്കും കഴിയുന്നതല്ല.  നല്ല  ആരോഗ്യമുള്ളവരും തളർന്നു വീണുപോകും. ഇത്രയും ദൂരം നടക്കുമ്പോൾ 50 കഴിഞ്ഞ ഒരാൾ സന്ധി വേദന കൊണ്ട് പുളയും.     രാഹുൽ ഗാന്ധി അത്രമാത്രം ഫിസിക്കലി  ഫിറ്റായതു കൊണ്ടാണ് ഇത് സാധിക്കുന്നതെന്ന് ഡോക്ടർമാർ ഒന്നിച്ചു പറയുന്നു.  
  150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്ര ആറ് സംസ്ഥാനങ്ങൾ പിന്നിട്ട് ഇപ്പോൾ  മധ്യപ്രദേശിലാണ്. 1,850 കിലോമീറ്റർ അഥവാ, 26,25,000 ചുവടുകൾ പിന്നിട്ടുകഴിഞ്ഞു.  രാഹുൽ ഗാന്ധിക്ക് ഒരു കുലുക്കവുമില്ല.  ജീവിത രീതിയാണ് അദ്ദേഹത്തിന്റെ ബോഡി  ഫിറ്റ്‌നസ് ഈ വിധത്തിൽ നില നിർത്തുന്നത്.   കോവിഡ് കാലത്ത് അദ്ദേഹം നിത്യേന പുലർച്ചെ രണ്ടിന് ഉറക്കമുണരുമായിരുന്നു. ഒരു മണിക്കൂറോളം നീന്തൽ കുളത്തിൽ സ്‌കൂബാ ഡൈവിംഗ് . അര മണിക്കൂറിലധികം യോഗ . അത്രയും സമയം സൈക്കിളിംഗും . പത്ത് സെക്കൻഡിൽ 14 പുഷ് അപ് എടുക്കാനും അറിയാം. ഭാരത് ജോഡോ യാത്രയ്ക്കിടയിൽത്തന്നെ രണ്ടു കുട്ടികളെ ചുമലിലേറ്റി 80 അടി ഉയരമുള്ള ടാങ്കിനു മുകളിലേക്കു സാഹസിക കയറ്റവും നടത്തി. മറ്റ് യാത്രികരുടെ ആരോഗ്യവും അഭിപ്രായവും മാനിച്ചാണ് രാഹുൽ ഗാന്ധിയുടെ ഒരു ദിവസത്തെ പദയാത്ര 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നത്.   മഹാരാഷ്ട്രയിലെ യാത്രയ്ക്കിടയിൽ ഒരു സംഘം സ്‌കൂൾ കുട്ടികൾക്കൊപ്പം മണിക്കൂറിൽ 10 കിലോ മീറ്റർ വേഗത്തിൽ അദ്ദേഹം ഓടിയിരുന്നു.  
 18-20 മണിക്കൂറാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ പ്രതിദിന പരിപാടി. എട്ടു മണിക്കൂർ വരെ നടത്തം. നാലു മണിക്കൂറിലധികം ജനങ്ങളുമായി നേരിട്ടുള്ള സംവാദം. ഒരു മണിക്കൂറിലധികം സഹയാത്രികരും പ്രാദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്ച. എല്ലാ ദിവസവും പാർട്ടി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം. ജാഥ കടന്നു പോകുന്ന ഇടങ്ങളിലെ പൊതു യോഗങ്ങൾ. മിക്ക ദിവസങ്ങളിലും വാർത്താ സമ്മേളനങ്ങൾ. എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അമ്മ സോണിയ ഗാന്ധിയുമായി ടെലിഫോണിൽ ക്ഷേമാന്വേഷണം, സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുമായും ടെലിഫോൺ സംഭാഷണം. എല്ലാം കഴിഞ്ഞ് പ്രത്യേകം സജ്ജമാക്കിയ കണ്ടെയ്‌നറിൽ ഉറങ്ങാൻ കിടക്കുമ്പോഴേക്കും അർധ രാത്രി പിന്നിട്ടിട്ടുണ്ടാവും. എത്ര വൈകിയാലും പുലർച്ചെ അഞ്ചു മണിക്ക് ഉണരുന്നു.   യോഗ, പ്രാഥന. രാവിലെ ആറിനു മുൻപ് അന്നത്തെ പദയാത്ര തുടങ്ങുന്ന ഇടത്തെത്തും.


 അത്യ സാധാരണ കൃത്യനിഷ്ഠയുള്ള  നേതാവാണ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിന്റെ കാലത്ത് രാഹുൽ ഗാന്ധിയുടെ വലിയച്ഛൻ ജവഹർലാൽ നെഹ്ഹ്‌റു മുഖ്യ എതിരാളിയായ ഗോൾ വാൾക്കറെ  വാക്കുകൾ കൊണ്ട്  നേരിട്ടപ്പോൾ അദ്ദേഹത്തിന്റെ ശരീര ഭാഷ എത്രമാത്രം  ജന സ്വാധീനമുണ്ടാക്കി എന്ന് ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. 
ഗോൾ വാൾക്കർ പ്രസംഗിച്ച വേദിയിൽ , ഗോൾ വാൾക്കർ ഉപയോഗിച്ച അതെ വാടക മൈക്രോഫോണിലാണ് നെഹ്‌റു പ്രസംഗിച്ചത്.  സ്റ്റേജിലേക്കുള്ള ഓടികയറ്റം, ഊർജം പ്രവഹിക്കുന്ന അഭിവാദ്യങ്ങൾ ഒക്കെ മതിയായിരുന്നു അന്ന് വോട്ടാകാൻ. ഇന്ന് അത്രയൊന്നും പോരാ. ഇന്ത്യൻ യുവത്വത്തിന്റെ നേതാവാണ് താനെന്നും  രാഹുൽ ഗാന്ധിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതദ്ദേഹത്തിന് സാധിക്കുന്നു.
 അതദ്ദേഹത്തിന് സാധിക്കുന്നു. ഇതൊക്കെ അത്ര കാര്യമാണോ എന്ന്  ചോദിക്കാം. ഉറപ്പായും കാര്യമുണ്ട്. ശത്രു എല്ലാം ശ്രദ്ധിക്കുന്നു. നെഹ്‌റുവിന് ശേഷം ആർ ? എന്ന് മാത്രമല്ല ,നെഹ്‌റുവിന് ശേഷം എന്ത് എന്ന ചർച്ച നടക്കുന്ന കാലത്ത് ഇന്ത്യ സന്ദർശിച്ച സൺഡെ ടൈംസ് റിപ്പോർട്ടർ അന്ന് ക്രൂര ഭാഷയിൽ എഴുതിയത് വയസായ നെഹ്‌റു അതിവേഗം അസ്ഥമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. പാർലമെന്റിലെ തന്റെ ഇരിപ്പിടത്തിലേക്ക് നടക്കുന്ന നെഹ്‌റുവിനെ സോഷ്യലിസ്റ്റ് നേതാവ് എച്ച്.വി കാമത്ത് കണ്ടത്'' വയസായ ഒരാൾ.കണ്ടാൽ ദുർബലൻ ,ക്ഷീണിതൻ, കണ്ടാൽ തന്നെ ഒരു വളവുണ്ട് ...എന്ന അവസ്ഥയിലായിരുന്നു. അലഹബാദിലെ വസതിയിലെ രണ്ട് പടികൾ ഒന്നിച്ചു ചാടുന്ന നെഹ്‌റുവിനെ കണ്ട കാമത്തിന് 1963ൽ അദ്ദേഹത്തെ ഇങ്ങിനെ കണ്ടപ്പോൾ ഉള്ള് വേദനിച്ചിരിക്കാം. നേതാവിന്റെ ബോഡി ഫിറ്റ് നസും പ്രധാനമെന്ന് ബോധ്യപ്പെടുത്തുന്ന ചരിത്ര സാക്ഷ്യങ്ങൾ. 

 

Latest News