ഉംറ തീര്‍ഥാടക ജിദ്ദ എയര്‍പോര്‍ട്ടിലേക്കുള്ള ബസില്‍ മരിച്ചു

ജിദ്ദ- ഉംറ തീര്‍ഥാടക നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് പോകുംവഴി ബസില്‍വെച്ച് മരിച്ചു.
കണ്ണൂര്‍ താണ സ്വദേശിനി അല്‍ സഫ കോട്ടേജില്‍ താമസിക്കുന്ന ഖദീജ പാലിച്ചുമ്മാന്റെവിട (70)യാണ് മരിച്ചത്.  മദീന സന്ദര്‍ശനവും മക്കയിലെ തീര്‍ത്ഥാടനവും പൂര്‍ത്തീകരിച്ചു മകനോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മയ്യിത്ത് ജിദ്ദയില്‍ മറവുചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 

Latest News