നിയന്ത്രണം വിട്ട കാര്‍ മുവാറ്റുപുഴയാറില്‍ പതിച്ച് ഒരാള്‍ മരിച്ചു  

പിറവം-വടയാറില്‍ കാര്‍ നിയന്ത്രണം വിട്ട്  മുവാറ്റുപുഴയാറിന്റ കൈവഴിയില്‍ പതിച്ചു.  സംഭവത്തെ തുടര്‍ന്ന്  കാറില്‍ യാത്ര ചെയ്തിരുന്നയാള്‍ മുങ്ങിമരിച്ചു. വടയാര്‍ മാലിയില്‍ അശോകനാണ് മരിച്ചത്.  വടയാര്‍ ഉണ്ണിമിശിഹ പള്ളിക്കു സമീപമായിരുന്നു സംഭവം.   ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് കാര്‍ കുറച്ചു ദൂരത്തേക്ക് മാറിയിരുന്നു.  കാര്‍ പുഴയില്‍ മുങ്ങിതാഴുന്നത് കണ്ട വഴിയാത്രികന്‍ പുഴയില്‍ ചാടി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നുള്ള ശ്രമത്തെ തുടര്‍ന്ന് കാറിനുള്ളില്‍ നിന്ന് ആളിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദ്‌രോഗ സംബന്ധമായി ചികില്‍സയിലായിരുന്ന അശോകന് ശാരീക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാകാം കാര്‍ നിയന്ത്രണം വിട്ട്പുഴയില്‍ പതിച്ചതെന്നാണ് നിഗമനം.

Latest News