Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം-ദമാം സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം- രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 രാജ്യാന്തര സര്‍വീസുകള്‍ കൂടി. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമാം സര്‍വീസ് ഡിസംബര്‍ 1 മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് 8.05ന്  എത്തിച്ചേരും. തിരികെ (കത 574) ബഹ്‌റൈനില്‍നിന്ന് രാത്രി 9.05ന്  പുറപ്പെട്ട് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം-ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് 8.25ന് എത്തും. തിരികെ  ദമാമില്‍നിന്ന് രാത്രി 9.25ന് പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് എത്തിച്ചേരും. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിംഗ് ആരംഭിച്ചു.

തിരുവനന്തപുരം- ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈന്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ 7 സര്‍വീസുകള്‍  നടത്തുന്നുണ്ട്. തിരുവനന്തപുരം-ദമാം സെക്ടറില്‍ ഇത് ആദ്യ സര്‍വീസ് ആണ്.

 

Latest News