തലശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തലശ്ശേരി - തലശ്ശേരിക്ക് സമീപം ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി വെട്ടേറ്റ വടക്കുമ്പാട് കൂളിബസാറിലെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അമ്പാടിയെന്ന് വിളിക്കുന്ന അശ്വന്തിനെ (35) കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പി.ആര്‍ ട്രാവല്‍സിന്റെ ഡ്രൈവറായ അശ്വന്ത് ഇടയില്‍പീടികയില്‍ ബസ് നിര്‍ത്തിയിട്ട ശേഷമാണ് സംഭവം. രണ്ട് വാഹനത്തിലെത്തിയ സംഘം ഇടവഴിയിലേക്ക് വിളിച്ച് കൊണ്ട് പോയി മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയായിരുന്നു. കൈക്കും കാലിനും നെഞ്ചിലും വയറ്റിലും മറ്റും വെട്ടേറ്റ അശ്വന്തിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്  പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷട്രീയ കാരണങ്ങളാണോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News