യു.എസില്‍ സ്വവര്‍ഗ നിശാ ക്ലബില്‍ വെടിവെപ്പ്; അഞ്ച് മരണം

വാഷിംഗ്ടണ്‍- അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റില്‍ സ്വവര്‍ഗാനുരാഗ നിശാക്ലബ്ബായ ക്ലബ് ക്യൂവിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെടിവെച്ചയാളും പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സംശയിക്കുന്നതായി കൊളറാഡോ സ്പ്രിംഗ്‌സ് പോലീസ് ലെഫ്റ്റനന്റ് പമേല കാസ്‌ട്രോ പറഞ്ഞു. ഇയാള്‍ ആശുപത്രിയിലാണെങ്കിലും കസ്റ്റഡിയിലാണെന്ന് അവര്‍ പറഞ്ഞു.
തോക്കുധാരിയെ കീഴ്‌പ്പെടുത്തുകയും ഈ വിദ്വേഷ ആക്രമണം തടയാനും ക്ലബിലുണ്ടായിരുന്ന  ഉപയോക്താക്കള്‍ക്ക് കഴിഞ്ഞുവെന്ന്  ക്ലബ് ക്യു സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.  
ഞങ്ങളുടെ കമ്മ്യൂണിറ്റിക്കെതിരായ വിവേകശൂന്യമായ ആക്രമണം തങ്ങളെ തകര്‍ത്തുവെന്നും  അക്രമത്തിനിരയായവരുടെ  കുടുംബങ്ങള്‍ക്ക് അനുശോചനം അര്‍പ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News