അച്ഛനെ കൊന്ന് വെട്ടിമുറിച്ചു, രണ്ട് കൈകളും കാണാനില്ല; മകനും അമ്മയും അറസ്റ്റില്‍

ഇന്ത്യന്‍ നേവിയില്‍ നിന്ന് കോണ്‍സ്റ്റബിളായി വിരമിച്ച ഉജ്ജ്വല്‍ ചക്രവര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ച് ശല്യം ചെയ്യുന്നയാളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ 55 കാരനെ  ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി. ബരുയ്പൂരിലാണ് സംഭവം. കൊലപാതകത്തിനുശേഷം മൃതദേഹം അഞ്ച് ഭാഗങ്ങളായി വെട്ടിമുറിച്ചുവെന്നും പോലീസ് പറഞ്ഞു. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
2000ല്‍ ഇന്ത്യന്‍ നേവിയില്‍ നിന്ന് കോണ്‍സ്റ്റബിളായി വിരമിച്ച ഉജ്ജ്വല്‍ ചക്രവര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ച് ശല്യം ചെയ്യുന്നയാളായിരുന്നുവെന്നും പോലീസ് പറഞ്ഞു.  
ശ്യാമലി ചക്രവര്‍ത്തി (50), മകന്‍ ജോയ് ചക്രവര്‍ത്തി (25) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. ശരീരഭാഗങ്ങളെല്ലാം വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. രണ്ട് കൈകള്‍ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന അച്ഛന്‍ ഫീസിനുള്ള പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മകനുമായി കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.പ്രകോപിതനായ മകന്‍ അച്ഛനെ കൊലപ്പെടുത്തുകയും പിന്നീട് അമ്മയുടെ സഹായത്തോടെ മൃതദേഹം വെട്ടിമുറിച്ചുവെന്നും പോലീസ് പറഞ്ഞു. ശരീരം.

20 വര്‍ഷമായി സ്ത്രീയും മകനും ഗാര്‍ഹിക പീഡനത്തിനും മദ്യപാനത്തിനും ഇരകളാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News