Sorry, you need to enable JavaScript to visit this website.

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75% ജയം

തിരുവനന്തപുരം- ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 83.75 ശതമാനം പേരും വിജയിച്ചു. 3,09,065 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24 ശതമാനമാണ് വിജയം. പ്ലസ്ടുവില്‍ 14,375 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 180 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും സ്‌കോര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്താണ്.

സേ പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ 12 വരെ. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാ ഫലം ഈ മാസം അവസനാത്തോടെ പ്രഖ്യാപിക്കും. 

ഫലം അറിയാന്‍ ഈ ലിങ്കുകള്‍ സഹായിക്കും
 www.keralaresults.nic.in
 www.dhsekerala.gov.in
www.results.itschool.gov.in
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in
PRD live, Saphalam 2018, iExaMS എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.

Latest News