പന്ത്രണ്ട് വയസുകാരിയോട് ലൈംഗിക അതിക്രമം: വ്യാപാരി പിടിയില്‍

കൊല്ലം- പന്ത്രണ്ട് വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. കോയിവിള സെന്റ് ആന്റണിസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് കട നടത്തുന്ന പടിക്കല്‍ കിഴക്കതില്‍ മത്തായി അച്ചായന്‍ എന്ന് വിളിക്കുന്ന എഡ്വേര്‍ഡ്(70) ആണ് പിടിയിലായത്. രാവിലെ 09 മണിയോടാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി മിഠായി വാങ്ങാന്‍ കടയിലെത്തിയ സമയം ഇയാള്‍ അടുത്ത് വന്ന് ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കടയില്‍നിന്ന് പിടികൂടുകയുമായിരുന്നു.
എസ്.ഐമാരായ ഷാജി ഗണേഷ്, ശങ്കരനാരായണന്‍ എസ്.സി.പി.ഒ ഷക്കീല എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News