ആമിര്‍ ഖാന്റെ മകള്‍ ഐറയും നൂപുര്‍ ശിഖരെയും  തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു  

മുംബൈ- ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെയും നൂപുര്‍ ശിഖരെയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുമുമ്പായിരുന്നു നൂപൂര്‍ ഐറയെ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിന്റെ വീഡിയോ ഐറ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആമിര്‍ ഖാനും കുടുംബവും എത്തിയിരുന്നു.
ആമിര്‍ ഖാന്‍ സിനിമകളില്‍ നിന്ന് ഇടവേള എടുക്കുകയാണ്, മകളുടെ വിവാഹ നിശ്ചയത്തിന് ആമിറിന്റെ ആദ്യ ഭാര്യയും ഐറ ഖാന്റെ അമ്മയുമായ റീന ദത്തയും എത്തിയിരുന്നു. ഐറയുടെ മാതാപിതാക്കളെ കൂടാതെ, സഹോദരന്മാരായ ജുനൈദ് ഖാന്‍, കിരണ്‍ റാവു, ഇളയ സഹോദരന്‍ ആസാദ് റാവു ഖാന്‍ എന്നിവരും ചടങ്ങിനെത്തി. ഐറയുടെ മുത്തശ്ശി സീനത്ത് ഹുസൈന്‍, കസിന്‍ സഹോദരന്‍ ഇമ്രാന്‍ ഖാന്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു. ആമിര്‍ ഖാന്റെ രണ്ട് സഹോദരിമാരായ നിഖത്തും ഫര്‍ഹത്തും ഇവിടെ എത്തിയിരുന്നു. നടി ഫാത്തിമ സന ഷെയ്ഖും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത ആമിര്‍ ഖാന്റെ ലുക്കായിരുന്നു ഏറ്റവും ആശ്ചര്യം. വെളുത്ത മുടിയും താടിയുമായി ആമിറിനെ കണ്ട ആരാധകര്‍ ഞെട്ടി.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 'അവര്‍ രണ്ടുപേരും പരസ്പരം ഭ്രാന്തമായ പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ലളിതവും യഥാര്‍ത്ഥവുമാണ്. ഈ ബന്ധം വളരെ മനോഹരമാണ്. അയ്റയ്ക്ക് വലിയ വിവാഹനിശ്ചയം വേണ്ടായിരുന്നു, അതുകൊണ്ടാണ് ഇരുവരും ഒരു സ്വകാര്യ ചടങ്ങില്‍ മോതിരം മാറാന്‍ തീരുമാനിച്ചത്. ' അടുത്ത വൃത്തങ്ങള്‍ പറഞ്ഞു
2020ലാണ് ഐറ ഖാനും നൂപുര്‍ ശിഖരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. സ്റ്റാര്‍കിഡിന്റെ ജിം പരിശീലകനായിരുന്നു നൂപൂര്‍. നൂപുര്‍ ശിഖരെയും ആമിര്‍ ഖാനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ലോക്ക്ഡൗണ്‍ കാലത്ത് ഇരുവരുടെയും അടുപ്പം വര്‍ധിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. ഐറയും നൂപുരും ഒരേ സമയം ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിച്ചിരുന്നു.

Latest News