സൗദിയില്‍ അപകടം; ഏഴംഗ കുടുംബത്തിന് ദാരുണാന്ത്യം

റിയാദ് അല്‍മഹ്ദിയ ഡിസ്ട്രിക്ടില്‍ ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ തകര്‍ന്ന നിലയില്‍.

റിയാദ് - പശ്ചിമ റിയാദിലെ അല്‍മഹ്ദിയ ഡിസ്ട്രിക്ടില്‍ വാഹനാപകടത്തില്‍ ഏഴംഗ കുടുംബത്തിന് ദാരുണാന്ത്യം. സൗദി പൗരന്‍ മുഹമ്മദ് അല്‍സുബൈഇയും ഭാര്യയും മക്കളായ മിശാഅല്‍, മുനീറ, മുന, അബ്ദുല്‍ ഇലാഹ്, അബ്ദുല്ല എന്നിവരാണ് മരണപ്പെട്ടത്. ദമ്പതികളുടെ ഏറ്റവും ഇളയ മകന് രണ്ടു മാസം മാത്രമാണ് പ്രായം.
ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടതെന്ന് ബന്ധു ഫഹദ് അല്‍സുബൈഇ പറഞ്ഞു. മുഹമ്മദ് അല്‍സുബൈഇ റനിയ നിവാസിയാണ്. ചെറുപ്പത്തില്‍ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥനായാണ് വളര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍സുബൈഇയും കുടുംബവും ജോലിയുടെ ഭാഗമായാണ് റിയാദിലേക്ക് താമസം മാറിയതെന്നും ഫഹദ് അല്‍സുബൈഇ പറഞ്ഞു. റിയാദ് അല്‍റാജ്ഹി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി അല്‍നസീം ഖബര്‍സ്ഥാനില്‍ മയ്യിത്തുകള്‍ മറവു ചെയ്തു.

 

 

Latest News