എസ്.ടി.സിക്ക് 66 ലക്ഷവും മൊബൈലിക്ക് 50 ലക്ഷവും പിഴ

റിയാദ് - നിയമ ലംഘനങ്ങള്‍ക്ക് സൗദി ടെലികോം കമ്പനിക്കും മൊബൈലിക്കും പിഴ ചുമത്തിയതായി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. എസ്.ടി.സിക്ക് 66,52,000 റിയാലും മൊബൈലിക്ക് 50 ലക്ഷം റിയാലുമാണ് പിഴ ചുമത്തിയത്. ടെലികോം കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയാണ് ഇരു കമ്പനികള്‍ക്കും പിഴ ചുമത്തിയത്. ഇത് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ശരിവെച്ചു. 

Latest News