കെട്ടിച്ചമച്ച കേസ് കാരണം ജീവിതം തകര്‍ന്നു,  ആത്മഹത്യയല്ലാതെ വേറെ വഴിയില്ല-സി.ഐ പി.ആര്‍ സുനു 

കൊച്ചി-തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ താന്‍ നിരപരാധിയാണെന്ന് കോഴിക്കോട്ടെ കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കാണിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമയച്ചു. ഈ കെട്ടിച്ചമച്ച കേസ് കാരണം തന്റെ ജീവിതം തകര്‍ന്നെന്നും ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. കേസില്‍ സുനുവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സ്ത്രീ പീഡനം അടക്കം ആറ് കേസുകളില്‍ പ്രതിയായ സുനു 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിട്ടിട്ടുണ്ട്. പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാര്‍ശ ഡി ജി പി നല്‍കിക്കഴിഞ്ഞു. ഇതിനിടെയാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
 

Latest News