Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത് പെൺസുഹൃത്തിന്റെ ഒത്താശയിലെന്ന് പോലീസ്, അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി  - കാറിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. കസ്റ്റഡിയിലെടുത്ത നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇന്ന് കോടതിയിൽ ഹാജറാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാവിധ തെളിവുകളും ശേഖരിച്ചതായും കമ്മിഷണർ അറിയിച്ചു.
 ഡിജെ പാർട്ടിക്കെന്ന വ്യാജേന ബാറിലെത്തിക്കുകയും അവിടെ വച്ച് മദ്യപിച്ച ശേഷം അവശയായ തന്നെ നഗരത്തിലൂടെ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമാണുണ്ടായതെന്ന് മോഡൽ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പ്രതികളും ഇരയും സുഹൃത്തുക്കളാണോ എന്നത് അടക്കമുള്ള മറ്റു കാര്യങ്ങൾ പരിശോധിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

Latest News