അയൽക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ  വെട്ടേറ്റ നാലു വയസുകാരൻ മരിച്ചു

ആദിദേവ്.

കൽപറ്റ-അയൽക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ വെട്ടേറ്റ നാലു വയസുകാരൻ മരിച്ചു. നെടുമ്പാല പള്ളിക്കവല പാറക്കൽ ജയപ്രകാശ്-അനില ദമ്പതികളുടെ മകൻ ആദിദേവാണ്  ഇന്നലെ  രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ആദിദേവിനും അമ്മ അനിലയ്ക്കും വെട്ടേറ്റത്. പുറത്തും തോളിനും പരിക്കേറ്റ അനില ചികിത്സയിലാണ്. കേസിലെ പ്രതി  പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് റിമാൻഡിലാണ്. ജയപ്രകാശിന്റെ ബിസിനസ് പങ്കാളിയുമാണ് ജിതേഷ്.

 


 

Latest News