Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരക്കുകളൊന്നും ബാധിച്ചില്ല; കുടുംബത്തോടൊപ്പം മല ചവിട്ടി നടൻ ദിലീപ്

പത്തനംതിട്ട - നടിയെ ആക്രമിച്ച കേസും ചലച്ചിത്ര തിരക്കുകളുമെന്നും ബാധിക്കാതെ ചലച്ചിത്ര താരം ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് ശബരിമല ദർശനം നടത്തുന്നത്.  ചലച്ചിത്ര താരമെന്ന പരിഗണന ഒന്നമില്ലാതെ കുടുംബാംഗങ്ങൾക്കും മറ്റ് ഭക്തർക്കുമൊപ്പമാണ് ദിലീപ് മലചവിട്ടി അയ്യപ്പ ദർശനം നടത്തിയത്.
 കഴിഞ്ഞതവണ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുന്നോടിയായി ഏപ്രിൽ മാസത്തിലായിരുന്നു ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നത്. അന്ന് മാനേജർക്കൊപ്പമായിരുന്നു വരവ്. ദിലീപിന്റെ നിർമ്മാണത്തിൽ അനുജൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം പല സ്ഥലങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. നടൻ ശബരിമലയിൽ ദർശനം നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

Latest News