കാമുകിയെ പീഡിപ്പിച്ചവരെ ശിക്ഷിക്കുന്നില്ല; 43 കാരന്‍ മന്ത്രാലയത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി

മുംബൈ- ബലാത്സംഗത്തിനിരയായ ശേഷം കാമുകി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതികളെ ശിക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ 43 കാരന്‍ മന്ത്രാലയ ആസ്ഥാനത്തെ ആറാം നിലയില്‍നിന്ന് താഴേക്ക് ചാടി.
ദക്ഷിണ മുംബൈയിലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആസ്ഥാനമായ മന്ത്രാലയയുടെ ആറാം നിലയില്‍നിന്ന് ചാടിയ ഇയാള്‍ക്ക് പ്ലൈവുഡില്‍ തട്ടി നിസാര പരിക്കേറ്റെങ്കിലും സുരക്ഷാ വല കാരണം രക്ഷപ്പെട്ടു. സംഭവം മുഴുവന്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇയാളെ  കസ്റ്റഡിയിലെടുത്തു.
തന്റെ കാമുകി ബലാത്സംഗത്തിനിരയായി തുടര്‍ന്ന് 2018ല്‍ തൂങ്ങിമരിച്ചുവെന്നാണ് ബീഡ് ജില്ലയിലെ താമസക്കാരനായ ബാപ്പു നാരായണ്‍ മൊകാഷി അവകാശപ്പെടുന്നത്.
അന്നുമുതല്‍, കാമുകിക്ക് നീതി ലഭിക്കുന്നതിനായി അയാള്‍ തുടര്‍ച്ചയായി കേസ് പിന്തുടരുന്നുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്തി ഏകനാഥ് ഷിന്‍ഡെയെ കാണാന്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിാലയത്തില്‍ എത്തിയെങ്കിലും മന്ത്രിസഭായോഗം കാരണം അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.

 

Latest News