ഹണി ട്രാപ്പില്‍ കുടുങ്ങി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- ഹണി ട്രാപ്പില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ െ്രെഡവര്‍ പാക് യുവതിക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ദല്‍ഹി പോലീസ് െ്രെകംബ്രാഞ്ച്. ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ നിന്നാണ് െ്രെഡവര്‍ ശ്രീകൃഷ്ണയെ  അറസ്റ്റ് ചെയ്തത്.  വിദേശകാര്യ മന്ത്രാലയത്തിന്റെ മള്‍ട്ടിടാസ്‌കിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പൂനം ശര്‍മ എന്ന പാക് യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ രഹസ്യ രേഖകള്‍ കൈമാറിയതായി കണ്ടെത്തിയത്.

 

Latest News